പത്തനംതിട്ട മ്യൂസിക്‌ ഫെസ്റ്റ് 2011 - ലൈവ് വീഡിയോ

പത്തനംതിട്ട മ്യൂസിക്‌ ഫെസ്റ്റ് 2011 - ലൈവ് വീഡിയോ !

പത്തനംതിട്ട മ്യൂസിക്‌ ഫെസ്റ്റ് 2011 തല്‍സമയ വീഡിയോ സംപ്രേക്ഷണം ..
തിയതി: ജനുവരി 21, 22 & 23 വേദി: ജില്ലാ സ് റ്റെഡിയം, പത്തനംതിട്ട.
സമയം: ഇന്ത്യന്‍ സമയം വൈകുന്നേരം 5:00 മണി മുതല്‍

തിരുവചനം

“എന്നാല്‍ നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ ദയയും മനുഷ്യ പ്രീതിയും ഉദിച്ചപ്പോള്‍ അവന്‍ നമ്മെ നാം ചെയ്ത ന്നീതി പ്രവ്യത്തികാളല്ല, തന്റെ കരുണ പ്രകാരമത്രേ രക്ഷിച്ചത്” (തീത്തോ. 3:4,5).

ആമുഖം

കര്‍ത്താവായ യേശുക്രിസ്തുവിന്റെ നിസ്തുല്യ നാമത്തില്‍ ഏവര്‍ക്കും സ്നേഹ വന്ദനം. ക്രൂശിക്കപ്പെട്ട ക്രിസ്തുവിനെ പ്രസംഗിക്കുകയും ക്രൈസ്തവരെ കര്‍മ്മോന്മുഖരാക്കുകയും ചെയ്ത് അനേക ആത്മാക്കള്‍ക്ക് ആ‍ശ്വാസം നല്‍കുക എന്ന ഉദ്ദേശ്യത്തോടെ ക്രൈസ്തവസമക്ഷം സമര്‍പ്പിക്കുന്നു ബഹ്‌റൈന്‍ ബ്രദറണ്‍. കോം “ഒരാത്മ സാന്ത്വനം“.

ബഹറിനിലേയും മറ്റു ലോകമെമ്പാടുമുള്ള വിശ്വാസികളുടേയും താലന്തുകളെ വളര്‍ത്തി അവ അനേകര്‍ക്ക് പ്രയോജനപ്പെടുത്തി ആത്യന്തികമായി ദൈവനാമം മഹത്വപ്പെടുത്തുക എന്നതാ‍ണ് ഞങ്ങളുടെ ഉദ്യമം.

സദാചാരങ്ങളിലും പതിന്മടങ്ങ് അനാചരങ്ങള്‍ പെരുകി കൊണ്ടിരിക്കുമ്പോള്‍, അനീതിയുടെ പിറവി നീതിയുടെ അഭാവത്തിന് വഴി മാറുമ്പോള്‍, അനീതിയും അധര്‍മ്മവും വിവിധ മാദ്ധ്യമങ്ങളാല്‍ കണ്ണിനു ചുറ്റും മിന്നി മറയുമ്പോള്‍, പരിശുദ്ധ വേദത്തിന്റെ സത്യങ്ങളെ ശാസ്ത്ര സാങ്കേതികതയുടെ അത്യുച്ചകോടിയില്‍ എത്തി നില്‍ക്കുന്ന ലോകത്തിന് സമ്മാനിച്ച് ദൈവത്തിന്റെ ശ്രേഷ്ട ദാസന്മാരുടെ സംഭാവനകളാലും സംരംഭങ്ങളാലും സന്തോഷത്തിനും സമാധാനത്തിനുമായി വെമ്പുന്ന മനുഷ്യ മനസ്സിന് ഒരിറ്റ് സാന്ത്വനവുമായിട്ട് ഞങ്ങള്‍ വരുന്നു.

‌‌‌‌‌‌‌ലേഖനങ്ങള്‍, ഗാനങ്ങള്‍, ദ്രിശ്യ മാദ്ധ്യമങ്ങളാലുള്ള സന്ദേശങ്ങള്‍, വേദപoനങ്ങള്‍, പുസ്തക പരിചയം, ബൈബിള്‍ ചോദ്യോത്തര പംക്തി, തുടങ്ങി,.... അനേകം വിഭവങ്ങളുമായി, സാന്ത്വന സന്ദേശം സകലര്‍ക്കും എത്തിക്കുവാന്‍ ഒരുമനസ്സോടെ ഒരുങ്ങികൊണ്ട് സമ്പൂര്‍ണ്ണമായി സര്‍വ്വ സനാതനന് മഹത്വവും മാനവും അര്‍പ്പിച്ച് അനേക ആത്മാക്കള്‍ക്ക് സാന്ത്വനവുമായിതാ ബഹ്‌റൈന്‍ ബ്രദറണ്‍.കോം.


സമര്‍പ്പിക്കുക

വാര്‍ത്തകള്‍, പാട്ടുകള്‍, കവിതകള്‍, ലേഖനങ്ങള്‍, പുസ്തക, സി ഡി. പരിചയപ്പെടുത്തല്‍, തുടങ്ങിയവയ്ക്കായ് ഇവിടെ ക്ലിക്ക് ചെയ്യുക.